ന്യൂദല്‍ഹി: മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഉച്ചകോടികള്‍ക്ക് പോയിരുന്നെന്നും അന്നൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ. ട്വീറ്റിലൂടെയാണ് അദ്ദേഹം മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ചത്.
“അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി ലോകനേതാക്കള്‍ പിന്നാലെ വരുന്നു. മോദിക്കു കീഴില്‍ ഇന്ത്യ ഏറെ ദൂരം യാത്രചെയ്തു.”- അമിത് മാളവ്യ ട്വീറ്റില്‍ പറയുന്നു.
മന്‍മോഹന്‍ സിങ്ങ് ഉച്ചകോടികളില്‍ പോയി തിരിച്ചുവരുമ്പോള്‍ ആരും സ്റദ്ധിക്കാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും മോദിയെയും മന്‍മോഹന്‍സിങ്ങിനെയും താരതമ്യം ചെയ്ത് അമിത് മാളവ്യ പറഞ്ഞു.
ഇതിനെതിരെ ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന വീഡിയോകളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഒപ്പം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: