കോഴിക്കോട്: മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ ഫീച്ചര്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രം നവംബര്‍ 18 ന് കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ ചിത്രീകരണം ആരംഭിക്കും.
‘ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ്’ ബാനര്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഖില്‍ പ്രഭാകര്‍, സായികുമാര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, റിയാസ് നെടുമങ്ങാട്, കലാഭവന്‍ നിയാസ്, സ്നേഹ അജിത്ത്,വീണാനായര്‍, ഭരതന്നൂര്‍ ശാന്ത തുടങ്ങിയവരും അഭിനയിക്കുന്നു.സംവിധായകന് സക്കരിയയും അനുറാമും ചിത്രത്തില്‍ ഗസ്റ്റ് റോളുകളില്‍ എത്തുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: