കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതാ മാനണ്ഡമായ പരിചയമായി നാഷണല്‍ സര്‍വീസ് സ്കീം കോ-ഓര്‍ഡിനേറ്റര്‍ തസ്തിക പോലും ഉള്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസിന് പോയി കുഴിവെട്ടിയാല്‍ അത് അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. അധ്യാപകപരിചയം എന്നാല്‍ അത് അധ്യാപനത്തില്‍ കൂടി തന്നെ ലഭിക്കേണ്ടതാണ്. അധ്യാപനം എന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി പറഞ്ഞു.
ഗവേഷണകാലത്തെ കണക്കാക്കാനാവില്ലെന്ന് യുജിസിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ നിയമനം ചോദ്യം ചെയ്ത് രണ്ടാം റാങ്കുകാരനായ ഉദ്യോഗാര്‍ത്ഥി നല്കിയ പരാതിയില്‍ പരിഗണിക്കവേയാണ് യുജിസി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടതെന്നും യുജിസി കോടതിയില്‍ അറിയിച്ചിരുന്നു.
യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പിഎച്ച്ഡിയും എട്ട് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും കോടതിക്ക് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നല്കിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടിയിരുന്നു. ഈ കേസ് വീണ്ടും പരിഗണിക്കവേയാണ് ഹൈക്കോടെതിയുടെ രൂക്ഷവിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: