തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് രണ്ടാമതും എത്തുന്നത് തടയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അടക്കം നേതാക്കള്‍ നീക്കം നടത്തുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് കെ.സുധാകരന്. പ്രതിപക്ഷ നേതാവില്‍ നിന്നടക്കം സഹകരണം ലഭിക്കുന്നില്ലെന്നും സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി കെ.സുധാകരന് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് കത്ത്. അതേസമയം, കെ.സുധാകരന് അടുത്തിടെ നടത്തിയ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങളില്‍ മുസ്ലിം ലീഗ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കൂടാതെ, വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന ലീഗ് യോഗവും ചേരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ.സുധാകരന് രാജി സന്നദ്ധത അറിയിച്ചുള്ള കത്ത്. രണ്ടു ദിവസം മുന്‍പാണ് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: