വാള് പോസ്റ്റര്‍ സിനിമയ്ക്ക് കീഴില്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന നാച്ചുറല്‍ സ്റ്റാര്‍ നാനി പ്രശാന്തി തിപ്പിര്‍നേനി നിര്‍മ്മിച്ച പുതിയ ചിത്രം ‘മീറ്റ് ക്യൂട്ട്’ ടീസര്‍ പുറത്തിറങ്ങി. നാനിയുടെ സഹോദരി ദീപ്തി ഘണ്ട സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമാണ്.
രോഹിണി മൊല്ലേറ്റി, ആദാ ശര്‍മ്മ, വര്‍ഷ ബൊല്ലമ്മ, ആകാന്‍ക്ഷ സിംഗ്, റുഹാനി ശര്‍മ്മ, സുനൈന, സഞ്ചിത പൂനാച്ച, അശ്വിന് കുമാര്‍, ശിവ കണ്ടുകുരി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജിയിലെ കഥകളിലൊന്നില്‍ സത്യരാജ് ഒരു പ്രധാന വേഷം ചെയ്യുന്നു. ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സോണി ലിവ് ആന്തോളജിയുടെ അവകാശം സ്വന്തമാക്കി, ഒടിടി പ്ലാറ്റ്ഫോമില്‍ മാത്രമായി ഉടന്‍ പ്രീമിയര്‍ ചെയ്യും. മികച്ച അഭിനേതാക്കള്‍ക്കൊപ്പം പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. വസന്ത് കുമാര്‍ ഛായാഗ്രഹണം നിര്വ്വഹിക്കുമ്പോള് വിജയ് ബള്‍ഗാനിനാണ് സംഗീത സംവിധാനം. അവിനാഷ് കൊല്ല, ഗാരി ബിഎച്ച് എന്നിവര്‍ യഥാക്രമം ആര്‍ട്ട്, എഡിറ്റിംഗ് വിഭാഗങ്ങള്‍ കൈകാര്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: