മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണ മതിലിനടിയില്‍പ്പെട്ട് പതിനൊന്നുകാരന് മരിച്ചു. ജവഹര്‍ ബസ് ഡിപ്പോയിലാണ് ദാരുണ സംഭവം നടന്നത്.
പാര്‍ക്കിങ്ങിനായി ബസ് പുറകിലേക്ക് എടുക്കുന്നതിനിടെ മതിലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മതില് പൊളിഞ്ഞ് തഴേയ്ക്ക് പതിക്കുകയും കുട്ടി അതിനടിയില്‍പ്പെടുകയുമായിരുന്നു. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെത്തിക്കാനായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗുജറാത്തിലെ രാജ്കോട്ടില്‍ നിന്ന് ബന്ധുക്കളെ കാണാന്‍ രക്ഷിതാക്കള്‍ക്കൊപ്പം വന്നതായിരുന്നു മരിച്ച കുട്ടി. ഒപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരനും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: