ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്വത്ത് രണ്ടരലക്ഷം കോടിയെന്ന് തിരുമല തിരുപ്പതി ട്രസ്റ്റ്. ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ഇതാദ്യമായാണ് തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് പരസ്യമാക്കുന്നത്.
വിവിധ ബാങ്കുകളിലായി നിക്ഷേപം തന്നെ വരും 10.25 ടണ്‍ സ്വര്‍ണ്ണം. സ്വര്‍ണ്ണാഭരണങ്ങള്‍ ഏകദേശം 2.5 ടണ്ണോളം വരും. ബാങ്ക് നിക്ഷേപം 16,000 കോടി രൂപ വരും. ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകളും ഉണ്ട്.. ഇതെല്ലാം ചേര്‍ത്താണ് ആകെ സ്വത്ത് 2.5 ലക്ഷം കോടി എന്ന് കണക്കാക്കിയിരിക്കുന്നത്.
എഡി 1330നും 1360നും ഇടയിലാണ് ശ്രീ രാമാനുചാര്യ തിരുമലക്കുന്നുകളില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട യോഗി നരസിംഹ സ്വാമിയുടെ പ്രതിമ കൊണ്ടുവന്ന് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത് 1932ല്‍ ആണ്.
ബാങ്ക് നിക്ഷേപം 2019ല്‍ 13,025 കോടി രൂപയായിരുന്നു. ഇപ്പോഴത് 15,938 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവുമധികം സ്വത്തുള്ള ക്ഷേത്രം തിരുപ്പതി ക്ഷേത്രമായി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തി ഒരു ലക്ഷം കോടിയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലെ സ്വത്ത് ചേര്‍ത്തുള്ളതാണ് ഈ ആസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: