കൊച്ചി: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയ്ക്ക് എറണാകുളത്ത് വ്യാഴാഴ്ച തുടക്കം. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. നവംമ്പര്‍ 10ന് രാവിലെ ഒന്‍പതിന് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു കൊടി ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.
രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. നാളെ രജിസ്ട്രേഷന്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.
എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തേവര സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആര്‍വി എച്ച്എസ്എസ്, എറണാകുളം ദാറുല്‍ ഉലൂം എച്ച്എസ്എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് എച്ച്എസ്എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ശാസ്ത്രമേളയെന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: