ഭാരത സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഹൈദ്രാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സറ്റന്ഷന് മാനേജ്മെന്റ് (മാനേജ്) 2023-25 വര്‍ഷത്തെ പിജിഡിഎം അഗ്രിബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അനുമതിയോടെ നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം കോഴ്സാണിത്. ഐഐഎം-കാറ്റ് 2022 സ്കോര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് തെരഞ്ഞെടുപ്പ്. പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം ംംം.ാമിമഴല.ഴീ്.ശില് നിന്നും ഡൗണ്‍ലോഡ് ചെയ്ത്് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷസ്വീകരിക്കും.
യോഗ്യത: അഗ്രികള്‍ച്ചറല്‍ അനുബന്ധ ശാസ്ത്രവിഷയങ്ങളിലേ മറ്റേതെങ്കിലും ഡിസിപ്ലിനുകളിലോ 50 ശതമാനം മാര്‍ക്കില്‍/ തത്തുല്യ (ഏജഅയില് കുറയാതെ (എസ് സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45 ശതമാനം മതം) അംഗീകൃത ബാച്ചിലേഴ്സ് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. ഐഐഎം കാറ്റ് 2022 സ്കോര്‍ നേടണം. അവസാന വര്‍ഷ യോഗ്യതാപരീക്ഷയെതുന്നവരെയും പരിഗണിക്കും.
അഗ്രിബിസിനസിന് പ്രാമുഖ്യമുള്ള കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, പ്രൊക്യാര്മെന്റ് അനലിറ്റിക്സ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ബിസിനസ് കമ്മ്യൂണിക്കേഷന്‍ ആന്റ് പ്രെസന്റേഷന് സ്കില്‍സ്, മൈക്രോ ഇക്കണോമിക്സ്, ബിസിനസ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, എച്ച്ആര്‍എം, ബിസിനസ് അനലിസ്റ്റിക്സ്, സ്റ്റാറ്റജിക് മാനേജ്മെന്റ് റിട്ടെയില്‍ മാനേജ്മെന്റ് ഇ-കൊമേഴ്സ് ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് എത്തിക്സ്, കണ്‍സ്യൂമര്‍ ബിഹേവിയര്‍, മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. ട്യൂഷന്‍ഫീസ് ബോഡിംഗ് ആന്റ് ലോഡ്ജിഗ്…. അടക്കം നിലവില്‍ മൊത്തം കോഴ്സ് ഫീസ് എട്ടുലക്ഷം രൂപയാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്മെന്റ് സഹായം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2023-25 വര്‍ഷത്തെ പ്രോസ്പെക്ടസില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: