തിരുവനന്തപുരം: കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.നിര്‍മ്മല സീതാരാമന് നാളെ തിരുവനന്തപുരം സന്ദര്‍ശിക്കും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന മന്ത്രി ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെയും കോമണ്‍ ഫെസിലിറ്റി ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരത്തെ പള്ളിച്ചലിലെ രമ്യ ഓഡിറ്റോറിയത്തിലാണ് പരിപാടി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാനത്തെ ആദ്യത്തെ കൈത്തറി ഉല്‍പ്പാദക കമ്പനിയാണ് ബാലരാമപുരം ഹാന്‍ഡ്ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്.
വിപണി സാധ്യതകള്‍ കണ്ടെത്തി ബാലരാമപുരത്തെ കൈത്തറി മേഖലയ്ക്ക് ഉത്തേജനം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ വഴുതക്കാട് ശ്രീമൂലം ക്ലബ്ബില്‍ പി. പരമേശ്വരന് അനുസ്മരണ പ്രഭാഷണവും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് നിര്‍വഹിക്കും. പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: