തിരുവനന്തപുരം: ജന്മഭൂമി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ മാതൃകാ ചോദ്യങ്ങള്‍ പ്രസദ്ധീകരിച്ചു. പ്രാചീന ഭാരത ചരിത്രം മുതല്‍ സ്വാതന്ത്ര്യസമര കാലത്തെ അറിഞ്ഞതും അറിയാത്തതുമായ പോരാട്ട ഗാഥകള്‍ വരെ ഉള്‍ക്കൊള്ളിച്ച സമഗ്ര പാഠ്യപദ്ധതിയില്‍ നിന്നാണു വിജ്ഞാനോത്സവത്തിന്റെ ചോദ്യങ്ങള്‍ . ഇപ്പോഴത്തെ സ്കൂള്‍ സിലബസിനോടു ചേര്‍ന്നുതന്നെയാണ് അധിക വിഷയങ്ങളെന്ന നിലയില്‍ സ്വാതന്ത്ര്യസമര ഗാഥകള്‍ ഉള്‍പ്പെടുത്തിയത്.
1. യു പി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English)
2. ഹൈസ്ക്കൂള് വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English)
3. ഹയര്‍സെക്കണ്ടറി വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English)
യുപി, എച്ച്എസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് മൂന്നുതലത്തിലുള്ള പരീക്ഷയാണ്. പ്രാഥമിക മത്സരത്തിലെ മികവ് രണ്ടാംതല മത്സരത്തിനര്ഹരാക്കും. അതിലെ മികവാണു മൂന്നാംതല മത്സരത്തിനു യോഗ്യത. ആദ്യ രïു മത്സരങ്ങളും ഓണ്‍ ലൈനായും മൂന്നാംപാദ മത്സരം ഓഫ് ലൈനായുമാകും.
ആവേശം പകരാന്‍ പ്രജ്ഞാനന്ദയും (വീഡിയോ)
അപൂര്‍വ പ്രതിഭയാണ് രമേഷ്ബാബു പ്രജ്ഞാനന്ദ. നെറ്റിയില്‍ നീളത്തിലൊരു ഭസ്മക്കുറിയും മുന്നിലേക്ക് ചീകിയൊതുക്കിയ മുടിയുമായി ഒരു പാവം പയ്യന്. പക്ഷേ ചെസ് ബോര്‍ഡിന് മുന്നിലെത്തിയാല്‍ അവന് അടിമുടി മാറും. എതിരാളി എത്ര വലിയവനാണെങ്കിലും കൂര്‍മ ബുദ്ധിയോടെ ഏകാഗ്രമായി അവന് അവരെ നിലംപരിശാക്കും. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി മൂന്നുതവണ കീഴടക്കിയതോടെ ലോക ശ്രദ്ധ നേടിയ തമിഴ് ബാലന്. ലോക ചെസിലെ ഇന്ത്യയുടെ ഭാവി തന്നിലാണെന്ന് തെളിയിക്കുന്ന പ്രജ്ഞാനന്ദയെ വിജ്ഞാനോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ലഭിച്ചത് അഭിമാന കാര്യമാണെന്ന് ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം രാധാകൃഷ്ണന് പറഞ്ഞു
രജിസ്റ്റര്‍ ചെയ്യാന്‍ (Click this link to register) janmabhumi.in/vijnanothsavam
മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു തലത്തിലുള്ള പരീക്ഷയാണ് നടത്തുക. പ്രാഥമിക തലമത്സരത്തില്‍ മികവു പുലര്‍ത്തുന്നവര്‍ രണ്ടാം തല മത്സരത്തിന് അര്‍ഹരാകും. രണ്ടാം തല മത്സരത്തിലെ മികവാണ് മൂന്നാം തല മത്സരത്തിന് അര്‍ഹത. ആദ്യ രണ്ടു തലമത്സരങ്ങളും ഓണ്‍ ലൈനായി നടത്തും. മൂന്നാം പാദ മത്സരം ഓഫ്ലൈന് ആയിരിക്കും.
ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സംസ്ഥാനതലത്തില്‍ നല്‍കും.പ്രോത്സാഹന സമ്മാനമായി മൂന്നു വിഭാഗത്തിലും മികവ് പുലര്‍ത്തുന്നവര്‍ക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും.
നിയമാവലി
Terms and Conditions
1. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സിലബസ്
The scope of this exam is India’s freedom struggle.
2. യു പി, ഹൈസ്ക്കൂള്, ഹയര്സെക്കന്റിറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
Students are grouped into three categories a) UP b) High School c) Higher Secondary
3. രജിസ്ട്രേഷന് ഉള്‍പ്പെടെ ഒരു തരത്തിലുള്ള ഫീസും ഉണ്ടായിരിക്കുന്നതല്ല.
Including registration, there is no fee.
4.വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി പേര് രജിസ്ട്രര്‍ ചെയ്യാം
Students can directly register their names
5. മൂന്നു വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പരീക്ഷ
For all the three categories, there will be differnt exams.
6. മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു പാദ മത്സരം
For all the three categories, there will be three levels of exams.
7. ജന്മഭൂമി ഓൺലൈൻ ആണ് പരീക്ഷാവേദി
Janmabhumi Online site (https://www.janmabhumi.in) will be the exam platform
8. പ്രാഥമിക പാദ മത്സരത്തില്‍ മികവു പുലര്‍ത്തുന്നവര്‍ രണ്ടാം പാദ മത്സരത്തിന് അര്‍ഹരാകും. രണ്ടാം പാദ മത്സരത്തിലെ മികവാണ് മൂന്നാം പാദ മത്സരത്തിന് അര്‍ഹത
Those who score the qualifying marks in the first level will be allowed to appear for the second level. And those who qualify in the second level will be admitted for the third level.
9. ആദ്യ രണ്ടു പാദ മത്സരങ്ങളും ഓണ്‍ ലൈനായി നടത്തും.മൂന്നാം പാദ മത്സരം ഓഫ്ലൈൻ ആയിരിക്കും.
The third and final level exam will be offline
10. പങ്കെടുക്കുന്ന എല്ലാവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.
All those who participate will get digital certificates
11. ഒന്നാം സമ്മാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സമ്മാനക്കാര്‍ക്ക് അരലക്ഷം, മൂന്നാം സമ്മാനക്കാര്‍ക്ക് കാല്‍ലക്ഷം എന്നിങ്ങനെ അവാർഡും സർട്ടിഫിക്കറ്റും സംസ്ഥാനതലത്തിൽ നടത്തുന്ന അവസാന ഘട്ടത്തിൽ വിജയിക്കുന്നവർക്ക് ആയിരിക്കും നൽകുക.
For those who come to top postions in the final round prizes will be awarded as follows. First prize Rs 1 Lakh, Second prize 50k and Third prize 25k.
12. പ്രോത്സാഹന സമ്മാനമായി മൂന്നു വിഭാഗത്തിലും മികവ് പുലർത്തുന്നവർക്ക് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും.
In addition to this, for all three categories, there will be consolation prizes for top scorers
13. ഒരോ വിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ അതുവരെ പഠിച്ച പാഠം ഭാഗമാണ് അടിസ്ഥാന സിലബസ്
In each category, the basic syllabus is their respective school lessons.
14. വിജ്ഞാനോത്സവം അക്കാദമിക് കൗണ്‍സില്‍ മുന്‍കൂട്ടി നല്കുന്ന വിഷയത്തില്‍ നിന്നും നിശ്ചിത ചോദ്യങ്ങള്‍
The questions are prepared by Vijnanothsavam Academic council.
15. പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ജന്മഭൂമി പത്രത്തിലും ഓൺലൈനിലും മുന്‍കൂര്‍ പ്രസിദ്ധീകരിക്കും
Sample questions will be published in the Janmabhumi site.
16. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രൂപത്തില്‍
All questions will be of objective types
17. നെഗറ്റീവ് മാര്‍ക്ക് ഇല്ല
There is no negative mark.
18. പരീക്ഷ കഴിഞ്ഞ് നിശ്ചിതസമയത്തിനുള്ളിൽ ഫലം അറിയും.
After completeting the exam, the results can be known without much delay.
19. അടുത്ത ഘട്ടത്തിലേയക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ജന്മഭൂമി പ്രസദ്ധീകരിക്കും
Names of those candidates selected for the next level will be published in Janmabhumi site.
20.ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ആകെ 100 ചോദ്യങ്ങള്‍. ഒരു ചോദ്യത്തിന് ഉത്തരം നല്കാന് 30 സെക്കന്റ് എന്ന നിലയ്ക്ക് ഓട്ടോമാറ്റിക് ആയി സ്ക്രീനിൽ തെളിയും. പരീക്ഷാ സമയം ആകെ 50 മിനിട്ട്.
There will be 100 questions. 30 secs will be given to answer each question. All questions will be displayed automatically in 50 minutes.
21.പരീക്ഷാ ദിവസം ഒരു നിശ്ചിത സമയം മുതല്‍ 24 മണിയ്ക്കൂര്‍ പരീക്ഷയുടെ ലിങ്ക് ജന്മഭൂമി സൈറ്റില്‍ ലഭ്യമായിരിയ്ക്കും. ആ സമയത്തിനുള്ളിൽ എപ്പോള്‍ വേണമെങ്കിലും പരീക്ഷാര്‍ത്ഥിയ്ക്ക് ലോഗിന്‍ ചെയ്ത് പങ്കെടുക്കാം.
On the examination day, the exam link will remain open for 24 hours. The candidates can attempt anytime according to their convenience in that 24 hours time window.
22.എന്തെങ്കിലും കാരണവശാല്‍ ഇടയ്ക്ക് പരീക്ഷയില്‍ തടസ്സം നേരിട്ടാല്‍, പരീക്ഷാര്‍ത്ഥിയ്ക്ക് മുന്‍ സൂചിപ്പിച്ച 24 മണിയ്ക്കൂര്‍ കഴിയും മുമ്പ് വീണ്ടും ലോഗിന്‍ ചെയ്ത് ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാം.
If any disruption takes place while attempting the exam, the candidates can re-login within the 24 hour window and answer the remaining questions.
23. ജന്മഭൂമി സ്റ്റാഫ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ ഉള്ളവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
Close relatives of Janmabhumi staff, Academic council and the Technical Team are not allowed to participate in this exam.
24. പരീക്ഷാ നടത്തിപ്പ് സംബന്ധച്ച് ജന്മഭൂമിയുടെ തീരുമാനം അന്തിമമായിരിക്കും. എന്തെങ്കിലും പരാതി ഉണ്ടാകുന്ന പക്ഷം എറണാകുളം jurisdiction ആയിരിക്കും പരിധി.
Regarding the conduting of this exam, Janmabhumi’s decision will be final. For any complaints regarding this exam, Ernakulam will be the jurisdiction limit.
25. സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ അവ കൈപ്പറ്റും മുമ്പ് സ്വന്തം തിരിച്ചറിയല്‍ രേഖകളും വിദ്യാഭ്യാസ യോഗ്യത തെളിയിയ്ക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കണം
Those students who qualify for the prizes are required to produce proofs of their identity and educational instituition details.
പ്രതികരിക്കാൻ ഇവിടെ എഴുതുക: