ന്യൂദല്‍ഹി : പിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള സമയപരിധിയില്‍ ഇളവ് നല്‍കി സുപ്രീംകോടതി. പദ്ധതിയില്‍ ചേരാന്‍ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി. പിഎഫ് പെന്‍ഷനുമായി ബന്ധപ്പെട്ട് കേസില്‍ ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്‍ഷന്‍ എന്ന കാര്യത്തില്‍ തീരുമാനമില്ല. അവസാന വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കണമെന്ന ആവശ്യവും കോടതി തള്ളി.
പിഎഫുമായി ബന്ധപ്പെട്ട് 2014ലെ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി റദ്ദാക്കിക്കൊണ്ട് കേരള, ദല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികള്‍ ശമ്പളത്തിന് ആനുപാതികമായുള്ള പിഎഫ് നല്‍കണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഇപിഎഫ്ഒ തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയിപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആറ് ദിവസത്തെ വാദങ്ങള്‍ക്ക് ശേഷമാണ് ഇത്.
നേരത്തെ പിഎഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയുടെ അടിസ്ഥാന ശമ്പളത്തിന് 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടും. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. അവസാന 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
കേരള ഹൈക്കോടതി വിധിപ്രകാരം പെന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു. ഇത് നടപ്പാക്കുന്നത് ആറു മാസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്.കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഓപ്ഷന്‍ നല്‍കാന്‍ നാല് മാസത്തെ സമയപരിധിയാണ് അനുവദിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: