പാലക്കാട്: മധു കൊലക്കേസില്‍ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവരെ വിളിച്ചു വരുത്താന്‍ ഉത്തരവ്. കേസില്‍ രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ഏഴാം തിയതിക്കുള്ളില്‍ ഹാജരാക്കാനാണ് മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിനു ശേഷം രണ്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയവരെ സമന്‍സ് അയച്ച് വിളിപ്പിക്കും.
നാല് വര്‍ഷം മുമ്പാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്ജ് നാഗമുത്തു നടത്തിയ ചില റോളിങ്ങുങ്ങള് പരാമര്‍ശിച്ചാണ് ഈ മജിസ്ട്രേറ്റ് നടത്തുന്ന അന്വേഷണത്തിന്റെ മൂല്യം കോടതിയെ ബോധിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏഴാം തീയതിക്ക് മുമ്പ് രണ്ട് റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കണം. റിപ്പോര്‍ട്ട് തയ്യാറാക്കിയവരെയും വിളിപ്പിക്കും. അന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാള്‍ ഇന്ന് തിരുവനന്തപുരം കളക്ടറാണ്.
നാല് വര്‍ഷം മുമ്പ് നടന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ്. അത് ഇതുവരെ കേസ് ഫയലിനൊപ്പം ചേര്‍ന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി നല്‍കിയത്. എന്നാല്‍ എന്തിനാണ് ഈ റിപ്പോര്ട്ടിന്മേല് കോടതി സമയം ചെലവഴിക്കുന്നത് എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: