അന്തരിച്ച പ്രശസ്ത സംവിധായകന് ഷാഹുരാജ് ഷിന്‍ഡെയുടെ അവസാന കന്നട ചിത്രമായ ‘ചാമ്പ്യന്‍’ മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം അദിതി പ്രഭുദേവ, സച്ചിന് ദന്‍പാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ഇരുവരും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വേഷത്തിലാണ്. സ്പോര്‍ട്സ് വിഷയമാണ് ടൈറ്റില്‍ പറയുന്നതെങ്കിലും പ്രണയത്തിന്റെയും ഹാസ്യത്തിന്റെയും ഘടകങ്ങളും ചിത്രത്തിലുണ്ടാകും. സാന്‍ഹ ആര്‍ട്ട്സ്, ടെക്സസ് ഫിലിം ഫാക്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
ദേവരാജ്, അവിനാഷ്, രംഗയാന രഘു, ചിക്കണ്ണ, സുമന്, പ്രദീപ് റാവുത്ത്, ആദി ലോകേഷ്, അശോക് ശര്‍മ്മ, മണ്ടായ രമേഷ്, ശോഭരാജ്, ജിജി, പ്രശാന്ത് സിദ്ദി, ഗിരി, കോക്രോച്ച് സുധി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംവിധായകനോടൊപ്പം രഘു നിടുവള്ളിയും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ബ്ലോക്ബസറ്റര് ചിത്രമായ കാന്താരയുടെ സംഗീത സംവിധായകനായ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശരവണന് നടരാജന് ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റര്‍ വെങ്കടേഷ് യു.ഡി.വി ആണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: