ജെറുസലെം : വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ ബെഞ്ചമന് നെതന്യാഹു ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിനടുത്തേക്ക്. ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കാണിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വന്‍ വിജയത്തിനരികെയാണ് താനെന്ന് ബെഞ്ചമിന്‍ നെതന്യാഹു അനുയായികളെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ട നെതന്യാഹു പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രധാനമന്ത്രി യെര്‍ ലാപിഡിനെതിരെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മത്സരം.
ഇസ്രയേല്‍ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ലികുഡ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് ചേര്‍ത്ത ശക്തനായ നേതാവാണ് നെതന്യാഹു. 12 വര്‍ഷം തുടര്‍ച്ചയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷമാണ് അധികാരം നഷ്ടമായത്.
നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു മോദി. ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിലും വന്‍കുതിപ്പുണ്ടായത് . ഒരു ദശകത്തിനിടയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു മാറിയത് മോദി പ്രധാനമന്ത്രിയായപ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: