ബെംഗളൂരു:കാന്താര എന്ന ജനപ്രിയ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പകരുന്നൊഴുക്കുന്ന ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്റിന്റെ ഗാനത്തിന്റെ കോപ്പിയടിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി. ‘കാന്താര’യിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് നിയമനടപടി സ്വീകരിച്ചിരുന്നു. തമിഴ് സിനിമയില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന് ഗോവിന്ദ് വസന്തയുടെ സംഗീത ബാന്റാണ് തൈക്കൂടം ബ്രിഡ്ജ്.
എന്നാല്‍ തൈക്കൂടം ബ്രിഡ്ജിന്റെ വാദമുഖങ്ങളെ റിഷഭ് ഷെട്ടി തള്ളിക്കളഞ്ഞു. കാന്താരയിലെ ഗാനം കോപ്പിയടിച്ചതതല്ല. അവര്‍ ഉന്നയിച്ച പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ് എന്നും റിഷഭ് ഷെട്ടി പറഞ്ഞു. എന്നാല്‍ എന്തൊക്കെയാണ് ആ നടപടികള്‍ എന്ന കാര്യം വിശദീകരിച്ചില്ല.
അതേസമയം, ‘വരാഹ രൂപം’ തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ ഒടിടിയില്‍ ഉള്‍പ്പെടെ ഉപയോഗിക്കരുതെന്ന് തൈക്കുടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്ഗ്, ജിയോ സാവന്‍ എന്നിവരോടും തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
“നമ്മള് റൈറ്റ്സ് കൊടുത്തിട്ടാണ് അവര്‍ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. നിലവില്‍ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്.തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ”- ഇതായിരുന്നു തൈക്കൂടം ബ്രിഡ്ജിന്റെ ആവശ്യം. എന്നാല്‍ നേരത്തെ കാന്താരയുടെ സംഗീത സംവിധായകനും തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനം പ്രചോദിപ്പിച്ചിട്ടുണ്ടെങ്കിലും വഹാഹരൂപം എന്ന ഗാനം കോപ്പിയടിയല്ലെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: