തൊടുപുഴ: രാജ്യത്ത് തുലാവര്‍ഷം ഇന്നെത്തുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം. കേരളത്തിലും മഴ ശക്തമാകും. 23ന് കാലവര്‍ഷം വിടവാങ്ങിയിരുന്നു. അഞ്ച് വര്‍ഷമായി കാലവര്‍ഷം വിടവാങ്ങുന്നതും തുലാമഴ എത്തുന്നതും ഒരേ ദിവസമായിരുന്നു. എന്നാല്‍ ഇത്തവണ സിട്രാങ് ചുഴലിക്കൊടുങ്കാറ്റ് എത്തിയതോടെ തുലാമഴ വൈകുകയും കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ വേഗത്തിലാകുകയും ചെയ്തു.
കേരളത്തിലും തമിഴ്നാട്ടിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വിവിധയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചു, വരും ദിവസങ്ങളിലും മഴ തുടരും. നാളെ കൂടുതല്‍ ശക്തമാകും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഒക്ടോബറില്‍ ഇതുവരെ 27 ശതമാനം മഴയുടെ കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: