മെല്‍ബണ്‍: ആഷസ് വൈരികളുടെ പോരാട്ടം കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായി മഴ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും തുടര്‍ച്ചയായി പെയ്ത മഴ മൂലം ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് മത്സരവും ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരവുമാണ് ഉപേക്ഷിക്കേണ്ടിവന്നത്. ടീമുകള്‍ ഓരോ പോയിന്റുകള്‍ നേടി.
ന്യൂസിലാന്‍ഡിനെതിരായ അഫ്ഗാന്റെ ആദ്യമത്സരവും മഴ മുടക്കിയിരുന്നു. അതേ സമയം അയര്‍ലന്‍ഡിന് ആദ്യമത്സരത്തില്‍ മഴ മൂലം ലഭിച്ചത് വിജയമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനാണ് അയര്‍ലന്‍ഡ് വിജയിച്ചത്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ഇന്നലെ ഒരു വിജയം ആവശ്യമായിരുന്നു.
രണ്ട് ടീമുകളും ആദ്യമത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയവരാണ്. ഓസ്ട്രേലിയ ഉദ്ഘാടനമത്സരത്തില്‍ ന്യൂസിലാന്‍ഡിനോടാണ് തോറ്റത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അവര്‍ തോല്പിച്ചു. ആദ്യകളിയില്‍ അഫ്ഗാനെ തോല്പിച്ച ഇംഗ്ലണ്ടിന് പക്ഷേ അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
ഓസ്ട്രേലിയയ്ക്കിനി 31ന് അയര്‍ലന്‍ഡുമായും നവംബര്‍ നാലിന് അഫ്ഗാനിസ്ഥാനുമായാണ് മത്സരം. ഇംഗ്ലണ്ട് നവംബര്‍ ഒന്നിന് ന്യൂസിലാന്‍ഡിനെയും അഞ്ചിന് ശ്രീലങ്കയെയും നേരിടും. സെമിഫൈനലിലേക്ക് കടക്കാന്‍ എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയാണ് ഇരുടീമുകള്‍ക്കും. ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: