തിരുവനന്തപുരം:കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തെ പക്ഷിപ്പനിബാധയെക്കുറിച്ച് അന്വേഷിക്കാനായി ഉന്നതതല സംഘത്തെ അയക്കും. പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് വിശദമായി പരിശോധിച്ച് ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സംഘം സമർപ്പിക്കും.
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, ന്യൂഡൽഹി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് കേരളത്തിലേക്കുള്ള 7 അംഗ കേന്ദ്രസംഘം. ബംഗലുരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖലാ ഓഫീസിലെ സീനിയർ റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് കെദാമണിയുടെ സംഘത്തിന് നേതൃത്വം നൽകുന്നത്.
പക്ഷിപ്പനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യ നടപടികൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോക്കോളുകൾ തുടങ്ങിയവയിൽ സംസ്ഥാന ആരോഗ്യ വകുപ്പിനെ കേന്ദ്രസംഘം സഹായിക്കും
Union Ministry of Health and Family Welfare has decided to depute a high-level team to Kerala to take stock of Avian Influenza outbreak in the state. The team will investigate the outbreak in detail and submit report with recommendations.
The 7 member Central team to Kerala comprises of experts drawn from the National Institute of Tuberculosis & Respiratory Diseases, New Delhi, National Centre for Disease Control, New Delhi, National Institute of Epidemiology, Chennai and All India Institute of Medical Sciences, New Delhi. The team is headed by Dr. Rajesh Kedamani, Sr RD, Regional Office of Health and Family Welfare, Bangalore.
The team will also assist the State Health Departments in terms of public health measures, management guidelines and protocols to manage the increasing cases of Avian Influenza being reported by the State
പ്രതികരിക്കാൻ ഇവിടെ എഴുതുക: