ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ശ്രീവല്ലഭന്റെ ‘ ധരണി ‘.
മികച്ച അന്താരാഷ്ട്ര ചിത്രം,മികച്ച ഛായാഗ്രഹണം (ജിജു സണ്ണി),മികച്ച രണ്ടാമത്തെ നടന് ,(എം ആര് ഗോപകുമാര്‍) എന്നിവയാണ് അവാര്‍ഡുകള്‍.
ശ്യാമം, പകരം , പച്ച എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീവല്ലഭന് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ രതീഷ് രവി , എം ആര് ഗോപകുമാര്‍ , പ്രൊഫ: അലിയാര് , ശ്രീകുമാര്‍ പള്ളിപ്പുറം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം , ബെസ്റ്റ് ക്യാമറ , ബെസ്റ്റ് ഡയറക്ഷന്‍ , മികച്ച ഓഡിയോഗ്രഫി തുടങ്ങിയ അവാര്‍ഡുകളും ധരണിക്ക് ലഭിച്ചിരുന്നു.
ധരണിയിലെ ശബ്ദ മിശ്രണത്തിനഎം ആര് രാജാകൃഷ്ണന് ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിരുന്നു. രതീഷ് രവിക്കും , ധരണിക്കും കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ജൂറി പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.
ശ്രീവല്ലഭന് മുന്‍പ് സംവിധാനം ചെയ്ത ‘പച്ച ‘ എന്ന ചലച്ചിത്രം ഇതിനോടകം തന്നെ ന്യൂയോര്‍ക്ക് ഐ ഓ ഫിലിം ഫെസ്റ്റിവല്‍ (യു എസ്) , സലീന്റോ ഫിലിം ഫെസ്റ്റിവല്‍ (ഇറ്റലി) , കാനീസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍ (ഫ്രാന്‍സ് )തുടങ്ങിയവയില്‍ മികച്ച ചിത്രത്തിന് ഉള്ള പുരസ്കാരങ്ങള്‍ നേടിയിരിന്നു.
ജന്മഭൂമി, ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളും പച്ച കരസ്ഥമാക്കി. കൂടാതെ ഫിന്‍ലാന്റ് കൊറിയ,ഇറ്റലി, യു എസ്, യു കെ തുടങ്ങിയ 15 ഓളം രാജ്യങ്ങളിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
കെ.രമേശ് , സജിലാല്‍ , ഷാജി പി ദേശായ്ന് തുടങ്ങിയവരാണ് ധരണിയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ആഷിം സൈനുലാബ്ദീനാണ് ചിത്രത്തിന്റെ പ്രോജെക്റ്റ് ഡിസൈനര്‍. സംഗീതം പണ്ഡിറ്റ്- രമേശ് നാരായണന് ,എഡിറ്റര്‍- കെ ശ്രീനിവാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: