ന്യൂദല്‍ഹി: ഗാന്ധി കുടുംബത്തിന്റെ പുറത്തുനിന്നുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് സോണിയാഗാന്ധിയെ അഭിനന്ദിച്ച് അര്‍ച്ചന ഡാല്‍മിയ നടത്തിയ ട്വീറ്റ് ട്രോളന്മാര്ക്ക് അനുഗ്രഹമായി.
കോണ്‍ഗ്രസ് പരാതിപരിഹാര സെല്ലിന്റെ അധ്യക്ഷയായ അര്‍ച്ചന ഡാല്‍മിയ ട്വീറ്റില്‍ സോണിയാഗാന്ധിയെ വാനോളം പുകഴ്ത്തുകയാണ്. “ഇന്ന് (ബുധനാഴ്ച) സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ത്യജിക്കും. സോണിയ നമുക്കെല്ലാം പ്രചോദനമായി തുടരും. എപ്പോഴും ഞങ്ങളുടെ നേതാവായി തുടരും.” -ഇതായിരുന്നു ട്വീറ്റ്.
കോണ്‍ഗ്രസ് അധ്യക്ഷപദവി ത്യജിച്ചതോ അതോ നിവൃത്തികേട് കൊണ്ട് ഒഴിഞ്ഞുകൊടുത്തതോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: