ന്യൂദല്‍ഹി: ബ്രിട്ടന് പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റെടുത്തതോടെ ഭാരതീയ വംശജര്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏഴായി. ബിട്ടനു പുറമെ പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സുറിനാം, മൗറേഷ്യസ്, ഗയാന, സേഷെല്‍സ് എന്നീ രാജ്യങ്ങളുടെ തലപ്പത്ത് ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാവുന്നവരാണ്. മൗറേഷ്യയുടെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥും പ്രസിഡന്റ് പൃഥ്വിരാജ്സിംഗ് രൂപനും ഇന്ത്യന്‍ വംശജരാണ്. മൗറീഷ്യസയുടെ ഭരണം പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഏഴുപേര്‍ ഇന്ത്യന്‍ വംശജരായുണ്ട്. മൗറീഷ്യസിന്റെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്ര പിതാവുമായ സീവൂസാഗൂര്‍ രാംഗൂലം ആണ് വിദേശ രാജ്യത്ത് ഭരണത്തിലേറിയ ആദ്യ ഇന്ത്യന്‍ വംശന്. അദ്ദേഹത്തിന്റെ മകന് നവീചന്ദ്ര രാംഗൂലം 2005 മുതല്‍ 2014 വരെ മൗറീഷ്യസിന്റെ പ്രധാനമന്ത്രിയായിരുന്നു.
സീഷെല്‍സിലെ പ്രസിഡന്റ് വേവല്‍ രാംകലവന്റെ പൂര്‍വികര്‍ ബീഹാറില്‍ നിന്ന് കുടിയേറിയവരാണ്. സിംഗപ്പൂര്‍ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയായ ഹലീമ. ഗയാന പ്രസിഡന്റ് ഇര്ഫാന് അലിയാണ് ആ രാജ്യത്തിന്റെ തലവനാകുന്ന ആദ്യ മുസഌം. സുറിനാം പ്രസിഡന്റ് ചാന് സന്തോഹിയാണ് രാഷ്ട്രത്തലവാനായ മറ്റൊരു ഭാരത വംശജന്. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ആന്റോണിയ കോസ്റ്റയുടെ അമ്മ ഗോവക്കാരിയായിരുന്നു.
നിലവില്‍ ഏഴു രാജ്യങ്ങള്‍ക്കാണ് ഭാരതവംശജര്‍ ഭരണതലപ്പത്തെങ്കിലും ഇതുവരെ 31 പേര് വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഭരണം കയ്യാളിയിട്ടുണ്ട്. മലേഷ്യ, ഫിജി, ട്രനിനാഡ്, ഐയര്‍ലന്റ് എന്നീ രാജ്യങ്ങളുടെ തലവന്മാരായി ഇന്ത്യന്‍ വംശജര്‍ ഇരുന്നു.
ഇതില്‍ രണ്ട് കേരള വംശജരുമുണ്ട്. കാല് നൂറ്റാണ്ടോളം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദും മൂന്നര വര്‍ഷം സിംഗപ്പൂര്‍ പ്രസിഡന്രായിരുന്ന ദേവന് നായരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: