തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കണമെന്ന വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജിവെക്കാന്‍ സംസ്ഥാനത്തെ വൈസ് ചാന്‍സിലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുവദിച്ച സമയം ഇന്ന് രാവിലെ 11.30 ഓടെ അവസാനിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ച് രാവിലെ 10.30നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്.
യുജിസി മാര്‍ഗനിര്‍ദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടി കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സര്‍വ്വകലാശാല വിസിമാര്‍ക്കാണ് രാജിവെച്ചൊഴിയാന്‍ വിസി അന്ത്യശാസനം നല്‍കിയത്. നിലവില്‍ ഇതുവരെ വിസിമാര്‍ ആരും രാജിസന്നദ്ധത അറിയിച്ചിട്ടില്ല. രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശവും.
ചട്ടവിരുദ്ധ നിയമനം നേടിയ വിസിമാരെ പുറത്താക്കാന്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ, സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിസിമാര്‍ക്ക് രാജിവെക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ നല്‍കിയത്. ഇതിനിടെ വൈസ് ചാന്‍സലര്‍മാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം പാലിക്കാതിരിക്കുന്നത് സംബന്ധിച്ചും തുടര്‍ നിയമനടപടികള്‍ സംബന്ധിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: