ബെംഗളൂരു: ശല്യം ചെയ്ത അക്രമികളെ യുവതി ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അക്രമികള്‍. കര്‍ണ്ണാടക ബെംഗളൂരുവിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം നടന്നത്.
കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ ആണ് കൊലചെയ്യപ്പെട്ടത്. ഭാര്യ ശ്വേത ചെരുപ്പൂരി അക്രമികളെ അടിച്ചതിന് പ്രതികാരമെന്നോണമാണ് ചന്ദ്രശേഖറിനെ ഒരു അക്രമികള്‍ കൊല ചെയ്തത്. ആന്ധ്രയിലെ ഹിന്ദുപൂരില്‍ നിന്നുള്ള അക്രമികളാണ് ചന്ദ്രശേഖറിനെ കൊന്നത്. ചന്ദ്രശേഖറും ഭാര്യ ശ്വേതയും ഹിന്ദുപൂര്‍ സ്വദേശികളാണ്. അവര്‍ ആറ് മാസം മുന്‍പാണ് ബെംഗളൂരുവിലേക്ക് വന്നത്.
മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പൊലീസില്‍ പരാതി നല്കി. യുവതിയും സംഘവും തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പായി. അതിന് ശേഷം അക്രമികളെ ചെരുപ്പൂരി അടിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. യുവതി ഇതനുസരിച്ച് അക്രമികളെ ചെരിപ്പൂരി അടിച്ചു.
പിന്നീട് ഈ കുടുംബം ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. അതിന് ശേഷമാണ് അക്രമികള്‍ യെലഹങ്കയില്‍ വീടിന്റെ ടെറസില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: