സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സര്‍ക്കിള്‍ ബേസിഡ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. (പരസ്യനമ്പര്‍ CRPD/CBO/2022-23/22). വിവിധ തസ്തികകളിലായി ബാക്ക്‌ലോഗ് ഉള്‍പ്പെടെ ആകെ 1422 ഒഴിവുകളുണ്ട്. (ഭോപാല്‍-183, ഭുവനേശ്വര്‍ 175, ഹൈദ്രാബാദ് 176, ജയ്പൂര്‍ 201, കൊല്‍ക്കത്ത 175, മഹാരാഷ്‌ട്ര 212, നോര്‍ത്ത്-ഈസ്‌റ്റേണ്‍ 300). ഒരാള്‍ക്ക് ഏതെങ്കിലുമൊരു സര്‍ക്കിളിലേക്ക് മാത്രം അപേക്ഷിക്കാം. നിയമനം അപേക്ഷിക്കുന്ന സര്‍ക്കിളില്‍ മാത്രം. ബന്ധപ്പെട്ട സര്‍ക്കിളിന് കീഴില്‍ വരുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ ഔദ്യോഗിക ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം.
ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം ഉണ്ടായിരിക്കണം. ഓഫീസറായി 2 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായപരിധി 30.9.2022 ല്‍ 21-30 വയസ്. 2001 സെപ്തംബര്‍ 30 ന് ശേഷമോ 1992 ഒക്‌ടോബര്‍ ഒന്നിന് മുമ്പോ ജനിച്ചവരാകരുത്. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷം, ഒബിസി, നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുബിഡി) 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും 5 വര്‍ഷം എന്നിങ്ങനെ നിയമാനുസൃത വയസ്സിളവുണ്ട്. സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 7 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങള്‍ക്ക് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് പ്രാബല്യത്തിലുള്ള ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പരും ഉണ്ടായിരിക്കണം. അപേക്ഷാ സമര്‍പ്പണത്തിന് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഓണ്‍ലൈന്‍ ടെസ്റ്റ്, സ്‌ക്രീനിങ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് ലാംഗുവേജ്, ബാങ്കിംഗ് പരിജ്ഞാനം, പൊതുവിജ്ഞാനം/ഇക്കോളജി, കമ്പ്യൂട്ടര്‍ അഭിരുചി എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ഒബ്ജക്ടീവ് മാതൃകയില്‍ 120 ചോദ്യങ്ങളുണ്ടാവും. 2 മണിക്കൂര്‍ സമയം ലഭിക്കും. 120 മാര്‍ക്കിനാണിത്. തുടര്‍ന്ന് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം (ലറ്റര്‍ റൈറ്റിങ് ആന്റ് ഉപന്യാസമെഴുത്ത്) പരിശോധന 50 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക.
ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവരെ സ്‌ക്രീനിങ് നടത്തി വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും. ഇന്റര്‍വ്യു 50 മാര്‍ക്കിനാണ്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 43 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റ് ഡിസംബര്‍ 4 ന് ദേശീയതലത്തില്‍ നടത്തും. അന്തിമ സ്ഥലം/മെരിറ്റ് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്നവരെ 36000-63840 രൂപ ശമ്പള നിരക്കില്‍ സര്‍ക്കിള്‍ ബേസിഡ് ഓഫീസറായി നിയമിക്കും. ബിരുദക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ രണ്ട് അഡ്വാന്‍സ് ഇന്‍ക്രിമെന്റുകൂടി നല്‍കിയാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: