ന്യൂദല്‍ഹി: ദീപാവലിയുടെ തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 23ന് യുപിയിലെ അയോധ്യ സന്ദര്‍ശിക്കും. വൈകുന്നേരം അഞ്ചു മണിക്ക് പ്രധാനമന്ത്രി ഭഗവാന്‍ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തും, തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും.
തുടര്‍ന്ന് അദ്ദേഹം പ്രതീകാത്മക ഭഗവാന്‍ ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും. ശേഷം പ്രധാനമന്ത്രിയുടെ മഹത്തായ ദീപോത്സവ് ആഘോഷങ്ങളുള്‍ക്ക് തുടക്കം കുറിക്കും. ഈ വര്‍ഷം ദീപോത്സവത്തിന്റെ ആറാമത് പതിപ്പാണ് നടക്കുന്നത്, ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്.
ചടങ്ങില്‍ 15 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്‌ലോകളും പതിനൊന്ന് രാമലീല ടാബ്‌ലോകളും ദീപോത്സവത്തില്‍ അവതരിപ്പിക്കും . ഗ്രാന്‍ഡ് മ്യൂസിക്കല്‍ ലേസര്‍ ഷോയ്‌ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ നടക്കുന്ന 3ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയ്‌ക്കും പ്രധാനമന്ത്രി സാക്ഷിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: