കൊച്ചി : ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിക്ക് ആറാം ക്ലാസ് വിദ്യാഭ്യാസമാണ് ഉള്ളതെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നെന്ന് പോലീസ്. സമൂഹ മാധ്യമങ്ങളില്‍ മൂന്നോളം വ്യാജ അക്കൗണ്ടുകളുണ്ടാക്കി പലരുമായും ഷാഫി നിരന്തരം ചാറ്റ് ചെയ്തിരുന്നതായാണ് വിവരം. നരബലിക്കായി കൂടുതല്‍ ആളുകളെ ്സ്വാധീനിക്കാന് ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഷാഫിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണുകളുടെ ഐഎംഇഐ, ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനും സൈബര്‍ സെല്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഭഗവല്‍ സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തിരുന്ന ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീദേവി എന്ന പേരില്‍ ഷാഫി ചാറ്റ് ചെയ്തിരുന്നത് ഇയാളുടെ ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നാണെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബ കലഹത്തെ തുടര്‍ന്ന് ഫോണ്‍ താന്‍ നശിപ്പിച്ചായി ഷാഫിയുടെ ഭാര്യ അറിയിച്ചു. ഇയാള്‍ ഇതിന് മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിനായാണ് ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അതിനിടെ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ- ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയശേഷം പാദസരം കൈക്കലാക്കി. തിരികെ എറണാകുളത്തേക്കു പോകുന്നവഴി പള്ളിക്കൂട്ടുമ്മയില്‍ വാഹനംനിര്‍ത്തി പാദസരം കനാലിലേക്കു വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: