ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രശസ്തമായ കൂറ്റന്‍ ജക്കാര്‍ത്ത ഇസ്ലാമിക് സെന്റര്‍ ഗ്രാന്‍ഡ് മോസ്ക് തകര്‍ന്നടിഞ്ഞു. ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നാണ് താഴികക്കുടം അടക്കം മോസ്ക് തകര്‍ന്നത്. മസ്ജിദിന്റെ താഴികക്കുടം തകരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
താഴികക്കുടം പുതുക്കിപ്പണിയുന്നതിനിടെയാണ് തീപിടിത്തത്തില്‍ തകര്‍ന്നത്.. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് തീപിടിത്തം.പത്ത് ഫയര്‍ എഞ്ചിനുകള്‍ എത്തിയെങ്കിലും തീ അണയ്ക്കാന്‍ സാധിച്ചില്ല.മസ്ജിദ് തകരുന്നതിന് തൊട്ടുമുമ്പ് പള്ളിയുടെ താഴികക്കുടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇസ്ലാമിക് സെന്റര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിക്കുകയാണെന്നും കെട്ടിടത്തില്‍ ജോലി ചെയ്യുന്ന കരാറുകാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്ക് പുറമെ വിദ്യാഭ്യാസ, വാണിജ്യ, ഗവേഷണ സൗകര്യങ്ങളും ഇസ്ലാമിക് സെന്റര്‍ സമുച്ചയത്തിലുണ്ട്. കൃത്യം 20 വര്‍ഷം മുമ്പ് പുതുക്കിപ്പണിയുന്നതിനിടെയാണ് പള്ളിയുടെ താഴികക്കുടത്തിന് അവസാനമായി തീപിടിച്ചത്, 2002 ഒക്ടോബറിലെ തീ അണയ്ക്കാന്‍ അഞ്ച് മണിക്കൂര്‍ എടുത്തതായി ഗള്‍ഫ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: