പട്ടാമ്പി: പന്തിരുകുല പ്രധാനിയായ നാറാണത്തുഭാന്ത്രന് രായിരനെല്ലൂര്‍ മലമുകളില്‍ തുലാം ഒന്നിന് ദേവീ ദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യവുമായി ആയിരക്കണക്കിന് ഭക്തര്‍ മലകയറി. ഇന്നലെ പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചക്ക് രണ്ട് വരെയായിരുന്നു മലകയറ്റം. മലമുകളിലെ നാറാണാത്ത് ഭ്രാന്തന്റെ പ്രതിമ വലം വെച്ച് ശേഷമായിരുന്നു ഇറക്കം.
ക്ഷേത്രം നടത്തിപ്പുക്കാരായ നാറാണത്തുഭാന്ത്രന് ശ്രീ ദ്വാദശാക്ഷരി ട്രസ്റ്റ് ചെയര്മാന് മധുസൂദനന് ഭട്ടതിരിപ്പാട്, രാമന് ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്ന് ദിവസം മുമ്പ് തുടങ്ങിയ ലക്ഷാര്‍ച്ചന ഇന്നലെ സമാപിച്ചു. മലമുകളില്‍ മാല മോഷണം തടയാന്‍ സേഫ്റ്റി പിന് ഷൊര്‍ണൂര്‍ ഐഎസ്എച്ച് ഒ. ഗോപകുമാര്‍ ഭക്തര്‍ക്ക് നല്കി.
രായിരനെല്ലൂര്‍ മലകയറ്റ ദിനമായ തുലാം ഒന്നിന്, നാറാണത്ത് ഭ്രാന്തന് പ്രതിഷ്ഠ നടത്തുകയും, അവസാന കാലഘട്ടം ചെലവഴിക്കുകയും ചെയ്തു എന്നു കരുതപ്പെടുന്ന കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ടു. ക്ഷേത്രത്തില്‍ നടന്ന വിശേഷ ചടങ്ങുകളില്‍ താന്ത്രികാചാര്യന്‍ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: