ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ 2022 ഒക്ടോബര്‍ 19ന് ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നിന്ന് സ്വച്ഛ് ഭാരത് 2022 നു കീഴിലുള്ള മെഗാ ശുചിത്വ യജ്ഞങ്ങള്‍ ഉദ്ഘാടനം ചെയ്യും. അതേ ദിവസം രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ ശുചിത്വ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്ര യുവജന കാര്യ വകുപ്പിന്റെയും അനുബന്ധ സംഘടനകളായ എന്വയികെഎസ്, എന്‍എസ്എസ് എന്നിവയുടെയും സ്വച്ഛ് ഭാരത് 2022നു കീഴിലുള്ള ശ്രമങ്ങള്‍ ഏകീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിച്ച് പ്രചാരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ലക്ഷ്യമിടുന്നു.
ഒരു മാസത്തിനുള്ളില്‍ ഒരു കോടി കിലോഗ്രാം മാലിന്യം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. നാളിതുവരെ 60 ലക്ഷം കിലോഗ്രാമിലധികം മാലിന്യങ്ങള്‍ സമാഹരിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളില്‍ നിന്നുമുള്ള യുവാക്കളുടെയും ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെയും മികച്ച പിന്തുണയും പ്രതികരണവും കൊണ്ടാണ് ഇത് സാധ്യമായത്. ചരിത്രപ്രധാനമായ സ്ഥലങ്ങളിലും വിനോദ സഞ്ചാര മേഖലകള്‍, ബസ് സ്റ്റാന്‍ഡ്/റെയില്‍വേ സ്റ്റേഷനുകള്‍, ദേശീയ പാതകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഹോട്ട്സ്പോട്ടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: