ബെംഗളൂരു: തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പശുക്കളെ ദത്തെടുക്കുന്ന പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. കണക്കുകള്‍ പ്രകാരം മൊത്തം സംഭാവന തുക 80-100 കോടി രൂപയാണ്.
ഇത് സംബന്ധിച്ച് കര്‍ണാടക സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് സി.എസ്.ഷഡാക്ഷരി അടങ്ങുന്ന പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് ശമ്പളം പിടിക്കാനുള്ള സമ്മതപത്രം നല്കി.
ഓരോ ഗ്രൂപ്പ്-എ ഓഫീസറും 11,000 രൂപയും, ഗ്രൂപ്പ്-ബി 4,000 രൂപയും, ഗ്രൂപ്പ്-സി 400 രൂപയും പുണ്യകോടി പദ്ധതിയിലേക്ക് സംഭാവന ചെയ്യും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കണമെന്ന് അസോസിയേഷന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഈ വര്‍ഷം ജൂലൈ 28ന് ആരംഭിച്ച പുണ്യകോടി പദ്ധതി പ്രകാരം പശുക്കളെ ദത്തെടുക്കാന്‍ ബൊമ്മൈ സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് ഈ നടപടി. സംസ്ഥാനത്തുടനീളമുള്ള ഗോശാലകളില്‍ അഭയം പ്രാപിക്കുന്ന ഒരു ലക്ഷത്തിലധികം പശുക്കളുടെ പരിപാലനത്തിന് സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനയ്ക്ക് സന്നദ്ധ അറിയിച്ച കര്‍ണാടക സര്‍ക്കാര്‍ ജീവനക്കാരോട് ബൊമ്മൈ നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: