തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്.
തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ അതിക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.
ഇത് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം. ഇതിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: