തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര, യുവജനകാര്യ കായിക സഹമന്ത്രി നിസിത് പ്രമാണിക് തിരുവനന്തപുരത്തെ സായ് എല്‍എന്‍സിപിഇ നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സന്ദര്‍ശിച്ചു.
അത്ലറ്റിക് പവലിയനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി, നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സിലെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിച്ചു.തുടര്‍ന്ന് എല്‍എന്‍സിപിഇ മൈതാനത്ത് നടന്ന യോഗ, ലെസിം ഡാന്‍സ്, കളരിപ്പയറ്റ് എന്നിവയുടെ പ്രദര്‍ശനവും വീക്ഷിച്ചു.
ലിറ്ററസി സൊസൈറ്റി ചെയര്മാന് ഡോ. ജോര്‍ജ്ജ് മാത്യൂസ് സ്വാഗതം പറഞ്ഞു. നേരത്തെ റാണി ലക്ഷ്മി ഭായ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നിസിത് പ്രമാണിക് പ്രിന്‍സിപ്പാളുടെ ചേംബറില്‍ സായ് യുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും വീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: