ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഗ്യാസ് തിരിമറി നടത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. സിപിഎം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ താത്കാലിക ജീവനക്കാരനെയാണ് ജോലിയില്‍ സ്ഥിരപ്പെടുത്താനിരിക്കെ പുറത്താക്കിയത്. ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസിന്റെ ഏജന്‍സിയിലായിരുന്നു ക്രമക്കേട്.
ഉപഭോക്താക്കള്‍ക്ക് രസീത് നൽകാതെയാണ് ഇയാൾ ഗ്യാസ് വിതരണം ചെയ്ത് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. സിപിഎം ഇടപെട്ട് പണം തിരികെ അടപ്പിച്ച ശേഷം ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിനിടെയാണ് വിവരം പുറത്തുവന്നത്. സിപിഐക്കാരിയായ മുന്‍ എംഎല്‍എയുടെ ഭര്‍ത്തൃ സഹോദരനാണ് ഈ ജീവനക്കാരന്. സിപിഐയുടെ ഭാഗത്ത് നിന്നും ഒതുക്കിതീര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. ഭരണ സമിതി അംഗങ്ങള്‍ക്കും പങ്കുണ്ടെന്നും അതിനാലാണ് പരാതി നല്‍കാത്തതെന്നും ദേവസ്വത്തിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ആവശ്യപ്പെടുന്നവര്‍ക്ക് ഗ്യാസ് എത്തിച്ചു നല്‍കുമെങ്കിലും പണത്തിന് രസീത് നല്‍കാറില്ല. തുക ഏജന്‍സിയില്‍ അടയ്ക്കാറുമില്ല. ഗ്യാസ് സിലിണ്ടര്‍ ചോര്ച്ചയുള്ളതാണെന്ന വ്യാജേന കൂട്ടിയിടുകയും ചെയ്തു. ഇത്തരത്തില്‍ ഗ്യാസ് വിതരണത്തിന് തികയാതെ വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 500ല്‍ അധികം സിലിണ്ടറുകളാണ് മാറ്റിയിട്ടത് കണ്ടെത്തിയത്. ഇവയ്ക്ക് ചോര്‍ച്ചയില്ലെന്നും കണ്ടെത്തി. ഇതിന് മുമ്പും ഇയാളെ മറ്റൊരുകേസില്‍ സംഘം താക്കീത് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: