കൊച്ചി : ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വ. ബി.എ. ആളൂര്‍ പ്രതികള്‍ നരഭോജികളാണെന്ന് ആക്ഷേപമുണ്ട്. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും ആളൂര്‍ അറിയിച്ചു. നരബലിയിലെ പ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവര്‍ക്ക് വേണ്ടിയാണ് ആദ്യം ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ മൂന്ന് പ്രതികള്‍ക്കും വേണ്ടിയാണ് ഹാജരാകുന്നതെന്നും ആളൂര്‍ വ്യക്തമാക്കി.
കേസില്‍ താന്‍ ഹാജരാകുന്നതിന് ഒറ്റലക്ഷ്യം മാത്രമേയുള്ളുവെന്നും സത്യാവസ്ഥ എന്താണെന്ന് ലോകം മനസിലാക്കാന്‍ വേണ്ടിയാണ്. കേസ് പരിഗണിക്കുന്നതിന് അനുസരിച്ച് വക്കാലത്ത് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിങ് അവരുടെ മാറിടം മുറിച്ചു മാറ്റി. പത്മയെ കൊലപ്പെടുത്തിയ ശേഷം 56 കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിയിലിട്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം പ്രതികള്‍ കഴിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിക്രൂരമായാണ് ഇരുവരേയും കൊലപ്പെടുത്തിയത്. ആഭിചാരക്രിയയുടെ ഭാഗമായാണ് പ്രതികള്‍ ഇരട്ട മനുഷ്യക്കുരുതി നടത്തിയത്. ദേവ പ്രീതിക്കായിട്ടായിരുന്നു മനുഷ്യക്കുരുതി. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ലക്ഷ്യമിട്ടാണ് പ്രതികള്‍ കൊലകള്‍ നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: