പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് പിടികൂടി. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭാകരൻ എന്നിവരാണ് പിടിയിലായത്.
വണ്ണാമടയിൽ പ്രഭാകരന്റെ തെങ്ങിന് തോപ്പില്‍ കന്നാസുകളിലാക്കി കുഴിച്ചിട്ട 725 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്റർ വീതം കൊള്ളുന്ന 25 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റെയാണ് എന്നാണ് എക്സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇത്തരത്തിൽ സ്പിരിറ്റ് ഇയാൾ സൂക്ഷിക്കുന്നത്.
സമീപത്തെ തെങ്ങിൻതോപ്പുകളിൽ നിന്നും എത്തിക്കുന്ന കള്ളിൽ സ്പിരിറ്റ് ചേർത്ത് മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു രീതി. മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട തുടങ്ങിയ ഭാഗത്തേക്കാണ് കൂടുതലായി കൊണ്ടുപോയിരുന്നത്. കണ്ണന്റെ പ്രവർത്തിയെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ നിന്നും 725 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: