ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് ഇന്നു മുതല്‍ ഒമ്പതുവരെ യുഎസ്എയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇന്നും നാളെയും അദ്ദേഹം ന്യൂയോര്‍ക്ക് സന്ദര്‍ശിക്കും. ഇന്ന് ”ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും: സായുധസംഘങ്ങള്‍ക്കും ഭീകരവാദികള്‍ക്കും പ്രകൃതിവിഭവങ്ങളുടെ അനധികൃതകടത്തുവഴി ധനസഹായം ലഭിക്കുന്നതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തല്‍” എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാസമിതി സംഘടിപ്പിക്കുന്ന ഉന്നതതലചര്ച്ചയില് അദ്ദേഹം പങ്കെടുക്കും.
യുഎന്‍എസ്സി യോഗം സുരക്ഷാസമിതിയുടെ ഗാബോണ്‍ പ്രസിഡന്‍സി സിഗ്നേച്ചര്‍ സംരംഭമാണ്. യോഗത്തില്‍ ഗാബോണ്‍ വിദേശമന്ത്രി അധ്യക്ഷനാകും. നാളെ ഇന്ത്യ-യുഎന്‍ വികസന പങ്കാളിത്തനിധിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി നടത്തുന്ന പരിപാടിയില്‍ കേന്ദ്രസഹമന്ത്രി പങ്കെടുക്കും. 2017ല്‍ സ്ഥാപിതമായ, 150 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യ-യുഎന്‍ വികസന പങ്കാളിത്തനിധി ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്കുകയും നയിക്കുകയും, യുഎന്‍ സംവിധാനവുമായി സഹകരിച്ചു നടപ്പാക്കുകയും ചെയ്യുന്നതാണ്.
വികസനം തീരെ കുറഞ്ഞ രാജ്യങ്ങളിലും ചെറിയ ദ്വീപുകളുള്പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച്, വികസ്വരലോകത്തുടനീളമുള്ള, ദക്ഷിണമേഖലാ ഉടമസ്ഥതയും നേതൃത്വവുമുള്ള, ആവശ്യങ്ങള്ക്കനുസൃതമായതും പരിവര്‍ത്തനപരവുമായ, സുസ്ഥിര വികസനപദ്ധതികളെയാണ് ഈ സംവിധാനം പിന്തുണയ്ക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, യുഎന്‍എസ്സി യോഗത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന യുഎന്‍ ഉദ്യോഗസ്ഥരുമായും മറ്റ് അംഗരാജ്യങ്ങളിലെ മന്ത്രിമാരുമായും കേന്ദ്രസഹമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്രസഹമന്ത്രി 2022 ഒക്ടോബര്‍ 8നും 9നും അറ്റ്ലാന്റ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: