മുംബൈ: ലോക ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍മാരായി ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരില് പി.ആര്. ശ്രീജേഷും വനിതകളില്‍ സവിത പൂനിയയുമാണ് മികച്ച ഗോള്‍കീപ്പര്‍മാര്‍. തുടരെ രണ്ടാം തവണയാണ് ഇവരെ തേടി ഈ നേട്ടമെത്തുന്നത്. തുടരെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ താരങ്ങളാണിവര്‍.
ഹോക്കി ഫെഡറേഷന് വോട്ടെടുപ്പിലൂടെയാണ് മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്. ശ്രീജേഷിന് 39.9 പോയിന്റ് ലഭിച്ചു. രണ്ടാമതെത്തിയ ബെല്‍ജിയത്തിന്റെ ലോയിക് വാന്‍ ഡൊറെന് 26.3 പോയിന്റ്. സവിതയ്ക്ക് 37.6 പോയിന്റ്. അര്‍ജന്റീനയുടെ ഇതിഹാസ താരം ബെലെന് സുക്കിയാണ് രണ്ടാമത്, 26.4 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: