ചെന്നൈ: ഡിഎംകെയ്ക്ക് നേരെ ജീവന് പണയം വെച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത കുരിശുയുദ്ധം തുടരുകയാണ് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ. ഇപ്പോള്‍ ഡിഎംകെ എംഎല്‍എ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണ്ണാമലൈ.
ഡിഎംകെയുടെ അമ്പൂര്‍ എംഎല്‍എ എ.സി. വില്വനാഥനാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. “അഴിമതിയുടെ എഞ്ചിനീയര്‍മാരാണ് ഡിഎംകെ സര്‍ക്കാര്‍”- വീഡിയോ പങ്കുവെച്ച് കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.
എംഎല്‍എ എ.സി. വില്വനാഥന് പഞ്ചായത്ത് തലവന്മാരുമായി ചര്‍ച്ച ചെയ്യുന്ന വീഡിയോയില്‍ എംഎല്‍എ കൈക്കൂലി ആവശ്യപ്പെടുന്നത് കാണാം. “40 ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇതില്‍ അത്ഭുതപ്പെടാനില്ല. ഇവര്‍ അഴിമതിയുടെ എഞ്ചിനീയര്‍മാര്‍ ആണെന്നതിനാല്‍ അറിവാലയം (മുഖ്യമന്ത്രി സ്റ്റാലിന്റെ വസതി) സര്‍ക്കാര്‍ ഇതിന് നേരെ കണ്ണുതുറക്കില്ല. ഈ സംഭാഷണത്തിലെ പെരിയവര്‍ ആരെന്നറിഞ്ഞാല്‍ കൊള്ളാം.”- അണ്ണാമലൈ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: