പരമതദ്വേഷവും അനിസ്ലാമികമായതൊക്കെ നശിപ്പിക്കാനും ആജന്മവാസനയുള്ള എന്‍ഡിഎഫ് സിപിഎമ്മിനെ നശിപ്പിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചതെങ്കിലും അത് എളുപ്പത്തില്‍ സാധ്യമല്ലെന്ന് വൈകാതെ നേതൃത്വം തിരിച്ചറിഞ്ഞു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെറും കാഫിറുകളായി മാത്രമം കാണുന്ന പേരിന് പോലും മതസൗഹാര്‍ദം പ്രകടിപ്പിക്കാത്ത ഇവര്‍ പതുക്കെ മറ്റ് അക്രമപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അക്രമമാര്‍ഗങ്ങളിലേക്ക് തിരിഞ്ഞ എന്‍ഡിഎഫിനെതിരെ പലേടത്തും മുസ്ലിങ്ങള്‍ തന്നെ എതിര്‍ക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും സിപിഎമ്മിനുള്ളിലെ മുസ്ലിങ്ങള്‍. എന്നാല്‍ മുസ്ലിം രക്ഷകരായി ചമഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച എന്‍ഡിഎഫുകാര്‍ അത്തരം മുസ്ലിങ്ങളെ തന്നെ നിഷ്കരുണം നേരിട്ടു. അങ്ങനെ എന്‍ഡിഎഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രധാനി ആണ് കൊല്ലം ജില്ലയിലെ അഷ്റഫ്. അറയ്ക്കല്‍ സഹകരണസംഘം പ്രസിഡന്റും സിപിഎം പുനലൂര്‍ ഏര്യാകമ്മറ്റി അംഗവുമായി അഷ്റഫ് എന്‍ഡിഎഫുകാരാല്‍ കൊല്ലപ്പെടുന്നത് 2002 ജൂലൈ 18നാണ്. അര്‍ധരാത്രി അഷ്റഫിന്റെ അയല്‍ക്കാരും ദേശവാസികളുമായ ഒരുസംഘം വീടുവളഞ്ഞ് വീട്ടിനകത്തേക്ക് അതിക്രമിച്ചുകയറി അച്ഛന്റെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികളില്‍ പലരും മുന്‍ സിപിഎം ഗുണ്ടകളായിരുന്നു. അഷ്റഫ് ചെയ്ത കുറ്റം പ്രദേശത്തെ എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്തു എന്നതായിരുന്നു. ഈ കേസില്‍ ആകെയുള്ള 16 പ്രതികളില്‍ അഞ്ചുപേരെ ശിക്ഷിച്ചു, നാലുപേര്‍ ഇനിയും പിടിയിലാകാനുണ്ട്.
അഷ്റഫിനെ കൊല്ലുന്നതിലൂടെ എന്‍ഡിഎഫ് കൊലയാളിസംഘത്തിന് മറ്റൊരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു. കുറ്റം ആര്‍എസ്എസിന്റെ തലയ്ക്ക് വയ്ക്കുക. ഒരുവെടിക്ക് രണ്ടുപക്ഷി. തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിന്ന് അഷ്റഫിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുക, പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മൂപ്പിക്കുക. രണ്ടും പരാജയപ്പെട്ടു. കൊലയാളിസംഘത്തെ അഷ്റഫിന്റെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞതായിരുന്നു കാരണം. അവര്‍ ഭീഷണിക്കു വഴങ്ങാതെ മൊഴിയില്‍ ഉറച്ചുനിന്നു. ഫലമോ കൊലയാളിസംഘത്തില്‍പ്പെട്ട പലരും പിടിയിലായി. ഗൂഢാലോചന പുറത്തുവന്നു. ആട്ടിന്‍തോലിട്ട ചെന്നായയെ പൊതുജനം തിരിച്ചറിഞ്ഞു.
പ്രത്യക്ഷത്തില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ വന്‍കലാപം ലക്ഷ്യമിട്ട് എന്‍ഡിഎഫ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കോഴിക്കോട് ജില്ലയിലെ കടലോരഗ്രാമമായ മാറാട് തീരത്തെ എട്ട് കൊലപാതകങ്ങള്‍. കൊലയാളി സംഘത്തിലെ ഒരാളും ഈ ഏകപക്ഷീയ ആക്രമണത്തില്‍ മരിച്ചിരുന്നു. 2003 മെയ് 2നായിരുന്നു ആ കൂട്ടക്കൊല അരങ്ങേറിയത്. കടപ്പുറത്ത് കടല്‍ക്കാറ്റേറ്റ് വിശ്രമിക്കുകയായിരുന്ന ഒരുകൂട്ടം മത്സ്യത്തൊഴിലാളികളെ ആയുധധാരികളായ മുസ്ലിങ്ങള്‍ ആക്രമിക്കുകയായിരുന്നു. മാറാടുള്ളവരും മാറാടിന് പുറത്തുനിന്നുള്ളവരുമായിരുന്നു കൊലയാളികള്‍. തികച്ചും ഏകപക്ഷീയ ആക്രമണമായിരുന്നു. ഫലമോ എട്ടുവിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. കേരളം വലിയ കലാപത്തിന്റെ നിഴലിലായി. എന്നാല്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ സമയോചിത ഇടപെടലും പോലീസിന്റെ കാര്യക്ഷമമായ അന്വേഷണവും യഥാര്‍ഥ പ്രതികളെ ഉടനടി അറസ്റ്റുചെയ്യലും ഒക്കെ കേരളത്തെ സമാധാനത്തിന്റെ പാതയില്‍ എത്തിച്ചു. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് തോമസ് പി. ജോസഫായിരുന്നു കമ്മീഷന് ചെയര്മാന്. പ്രാദേശിക മുസ്ലിംലീഗ് നേതാക്കള്‍ക്കും എന്‍ഡിഎഫിന്റെ നേതാക്കള്‍ക്കും ഈ നിഷ്ഠൂരകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന് കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ വിദേശത്തു നിന്ന് ഫണ്ട് ലഭിച്ചെന്നും കണ്ടെത്തി. വിചാരണ കഴിഞ്ഞ് ഭൂരിഭാഗം പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു.
2005 മാര്‍ച്ച് 9ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി എന്ന ഗ്രാമത്തില്‍ സ്വകാര്യബസ്സില്‍ യാത്രചെയ്യുകയായിരുന്ന അശ്വിനികുമാര്‍ എന്ന ഹിന്ദുഐക്യവേദി ജില്ലാ നേതാവിനെ വെട്ടിക്കൊന്ന സംഭവം കേരളത്തെ ഞെട്ടിച്ചു. അന്നുവൈകിട്ട് ജീപ്പിലെത്തിയ ഏഴംഗസംഘം ബോംബെറിഞ്ഞ് ബസ് തടഞ്ഞശേഷം അശ്വനികുമാറിനെ നാട്ടുകാര്‍ നോക്കി നില്‍ക്കെ വെട്ടിക്കൊല്ലുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന് അകത്തും പുറത്തും സര്‍വസമ്മതനായ വ്യക്തിയായിരുന്നു അശ്വനികുമാര്‍. ആര്‍എസ്എസിനോട് ചിരവൈര പുലര്‍ത്തുന്ന കണ്ണൂരിലെ സിപിഎമ്മുകാര്‍ പോലും അശ്വനികുമാര്‍ പ്രഭാഷണത്തിനെത്തിയാല്‍ കാതുകൂര്‍പ്പിക്കുമായിരുന്നു. നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ടവനായ അശ്വിനികുമാറിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ അരുംകൊല ? ഉത്തരം ലളിതം. ഭീകരസംഘടനയായ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള മാര്‍ഗം മാത്രമായിരുന്നു എന്‍ഡിഎഫിന് ഈ അരുംകൊല. സമാനമായിരുന്നു 2006 മെയ് 9ന് അതിരാവിലെ കിളിമാനൂരില്‍ വച്ച് സുനില്‍കുമാര്‍ എന്ന ഹിന്ദുഐക്യവേദി നേതാവിന്റെ കൊലപാതകവും. ജന്മഭൂമി ഏജന്റായിരുന്ന സുനില്‍കുമാര്‍ തനിക്ക് വിതരണം ചെയ്യാനുള്ള പത്രക്കെട്ട് എണ്ണി എടുക്കുന്നതിനിടെ ആയിരുന്നു ക്വാളിസ് കാറിലെത്തിയ സംഘം അതിക്രൂരമായി ആ ചെറുപ്പക്കാരനെ തലങ്ങും വിലങ്ങും വെട്ടിയത്. മാരകമായ മുറിവേറ്റ സുനില്‍കുമാര്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പു തന്നെ മരിച്ചു. സുനില്‍കുമാറിനെക്കുറിച്ചും നാട്ടിലെമ്പാടും നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇവരൊക്കെ എന്തു തെറ്റു ചെയ്തിട്ടാണ് എന്‍ഡിഎഫിന്റെ കൊലക്കത്തിക്ക് ഇരയായതെന്ന ചോദ്യം മാത്രം ബാക്കിയാണ്.
ഇത്രയേറെ കൊലപാതകങ്ങളും കലാപശ്രമങ്ങളും നടത്തിയ സംഘടനയാണ് 2006ല്‍ പോപ്പുലര്‍ഫ്രണ്ടില്‍ ലയിച്ചത്. 2006 വരെയുള്ള എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം ചെറുതായങ്കിലും വരച്ചുകാട്ടാനാണ് ഇതിലൂടെ ശ്രമിച്ചത്. എന്‍ഡിഎഫ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി ആര്‍എസ്എസ് ആണ് തങ്ങളുടെ പ്രധാനശത്രുവെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെമ്പാടും മുസ്ലിങ്ങള്‍ ആര്‍എസ്എസുകാരാല്‍ ആക്രമിക്കപ്പെടുന്നു എന്ന വ്യാജപ്രചാരണം നിരന്തരം അഴിച്ചുവിട്ടിരുന്നു. വളരെ കൃത്യമായി മുസ്ലിങ്ങളെ ഇരയുടെ സ്ഥാനത്തും ആര്‍എസ്എസിനെ വേട്ടക്കാരന്റെ സ്ഥാനത്തും പ്രതിഷ്ഠിക്കാനുള്ള തന്ത്രവും പോപ്പുലര്‍ഫ്രണ്ട് പയറ്റി. എവിടെ സ്ഫോടനം നടന്നാലും അത് ആര്‍എസ്എസും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണെന്ന നട്ടാല്‍ കുരുക്കാത്ത നുണയും പ്രചരിപ്പിച്ചു. എന്തിന് 2008ലെ മുംബൈ ആക്രമണം പോലും ആര്‍എസ്എസിന്റെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്ത്യന്‍ സൈന്യത്തിന്റെയും തണലില്‍ നടന്നതാണെന്ന പ്രചാരണം പോലും നടത്തി. അപ്പോഴൊക്കെയും നമ്മുടെ ഏജന്‍സികള്‍ യാതൊരു നടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: