ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ ശേഷവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നിന്നും നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി പൊലീസ് മൂന്നിടങ്ങളില്‍ റെയ്ഡ് നടത്തുകയായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സുദീര്ഘസമരത്തിന് പേര് കേട്ട ഷഹീന് ബാഗില്‍ നിന്നുമാണ് ചൊവ്വാഴ്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് പിടികൂടിയത്. ജാമിയ, ഒഖ്ല, ഷഹീന് ബാഗ് എന്നീ പ്രദേശങ്ങില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. ഒരു ടീമിനെ രൂപീകരിച്ച് റെയ്ഡ് നടത്തുകയായിരുന്നു. പിടി കൂടിയി നാല് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.- ദല്‍ഹി പൊലീസ് പറഞ്ഞു.
ഷഹീന്‍ബാഗ് പ്രദേശത്ത് റെയ്ഡ് നടത്താന്‍ കേന്ദ്രഏജന്‍സി ശ്രമിച്ചപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതായും പൊലീസ് പറഞ്ഞു. ഈ നാല് പേരും ഷഹീന്‍ബാഗിലും ജാമിയയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ ശൃംഖല ഉണ്ടാക്കുന്നതില്‍ പേരുകേട്ടവരാണ്.
നാല് പേരെയും യുഎപിഎ നിയമം,ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ക്രിമിനല്‍ ഗുഡാലോചന കുറ്റമായ 120ബി എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി ദല്‍ഹിയിലെ ആറ് ജില്ലകളില്‍ നിന്നായി ദല്‍ഹി പലീസ് 30 പേരെ കസ്റ്റഡിയിലെടുത്ത സംഭവത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അറസ്റ്റാണിത്.
അഞ്ചുവര്‍ഷത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് പുറമ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, കാമ്പസ് ഫ്രണ്ട് , ഓള് ഇന്ത്യ ഇമാംസ് കൗമ്സില്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, എന്നിീ സംഘടനകളേയും നിരോധിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വെബ് സൈറ്റുകളും സമൂഹമാധ്യമങ്ങളിലെ സാന്നിധ്യങ്ങളും പാടേ മായ്ച്ച് കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: