ന്യൂദല്‍ഹി: ദല്‍ഹിയില്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ ആറ് വയസുകാരനെ ബലി നല്കിയ സംഭവത്തില്‍ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍, അമര്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റിലായത്. ദൈവകല്പന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് കുട്ടിയെ ബലി നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മോഴി നല്കി.
ദല്‍ഹിയിലെ ലോധി കോളനിയിലെ കെട്ടിട നിര്‍മ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. അറസ്റ്റിലായവര്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ടത് യുപി സ്വദേശികളുടെ മകനാണ്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിര്‍മ്മാണ തൊഴിലാളികളാണ്.
കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതികള്‍ സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്തിരുന്ന് ഭക്തിഗാനം ആലപിച്ചിരുന്നു. തുടര്‍ന്ന് ഭഗവാന് ശിവന് ദര്‍ശനം നടത്തിയെന്നും സമ്പത്ത് വര്‍ധിക്കാന്‍ കുട്ടിയെ ബലി നല്കാന് ആവശ്യപ്പെടുകയായിരുന്നു ഇവര്‍ പോലീസില്‍ പറഞ്ഞു. രാത്രി ഭക്ഷണത്തിന് ശേഷം മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെ വച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയുയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: