ഹൈദരാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ സഹായത്തോടെ ഗ്രനേഡ് സ്ഫോടനം നടത്തി ഹൈദരാബാദില്‍ വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതി പൊളിഞ്ഞു. ജനങ്ങള്‍ കൂടിച്ചേരുന്ന ഹിന്ദു ഉത്സവങ്ങള്‍, ബിജെപി, ആര്‍എസ്എസ് പരിപാടികള്‍ എന്നിവിടങ്ങളില്‍ ഗ്രനേഡ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്‍ സഹദിനെയും രണ്ട് സഹായികളെയും ഹൈദരാബാദ് പൊലീസ് പിടികൂടി.
അബ്ദുള്‍ സഹദും അദ്ദേഹത്തിന്റെ കൂട്ടാളികളായ അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്, മാസ് എന്ന മാസ് ഹസന് ഫറൂഖ് എന്നിവര്‍ക്ക് കൈകൊണ്ട് വലിച്ചെറിഞ്ഞ് സ്ഫോടനമുണ്ടാക്കാവുന്ന നാല് ഗ്രാനേഡുകള്‍ അടങ്ങിയ പാഴ്സല്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉടനെ ഹൈദരാബാദ് പൊലീസ് മലക്പേട്ടില്‍ നിന്നും മൂവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഹൈദരാബാദില്‍ ആര്‍എസ്എസ്, ബിജെപി പരിപാടികളില്‍ സ്ഫോടനം നടത്താന്‍ ഗ്രനേഡുകള്‍ നല്‍കിയത് ഹൈദരാബാദില്‍ നിന്നും പാകിസ്ഥാനിലേക്ക് കുടിയേറി പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേരാണ്. ഹൈദരാബാദുകാരായ ഫര്‍ഹത്തുള്ള ഗോരി, റഫീഖ് എന്ന സിദ്ധിഖ് ബിന്‍ ഒസ്മാന്‍, ഛോട്ടു എന്ന അബ്ദുള്‍ മജീദ് എന്നിവര്‍ വിവിധ തീവ്രവാദകേസുകളില്‍ പ്രതികളായതിനെതുടര്‍ന്ന് അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാനില്‍ അഭയം തേടി ഐഎസ് ഐ ഏജന്റുമാരായി മാറുകയായിരുന്നു. ഇവര്‍ പണ്ട് യുവാക്കളെ റിക്രൂട്ട് ചെയ്ത് മതമൗലികവാദികളാക്കുക പതിവായിരുന്നു. ഇവരെ ഉപയോഗിച്ച് 2002ല്‍ ദില്‍സുഖ് നഗറിലെ സായിബാബ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. അതുപോലെ മുംബൈയിലെ ഘാട്കോപറില് ഒരു ബസില്‍ സ്ഫോടനം നടത്തി. 2005ല്‍ ബെഗുംപേട്ടില്‍ ചാവേര്‍ ആക്രമണവും നടത്തി. 2004ല്‍ സെക്കന്ദരാബാദിലെ ഗണേഷ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമം നടത്തിയിരുന്നു.
ഇവരാണ് അബ്ദുള്‍ സഹദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ ഹൈദരാബാദില്‍ ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്താന്‍ വേണ്ടി റിക്രൂട്ട് ചെയ്തത്. അബ്ദുള്‍ സഹദിന്റെ സംഘത്തില്‍ അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്, മാസ് എന്ന് മാസ് ഹസന് ഫറൂഖ് എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി പാകിസ്ഥാനില്‍ നിന്നും ഐഎസ്ഐ ഏജന്റുമാര്‍ കൈകൊണ്ട് വലിച്ചെറിഞ്ഞ് സ്ഫോടനമുണ്ടാക്കാവുന്ന നാല് ഗ്രാനേഡുകള്‍ അടങ്ങിയ പാഴ്സല്‍ അയച്ചുകൊടുക്കുകയായിരുന്നു. അബ്ദുല്‍ സഹദിന് പാഴ്സല്‍ എത്തിയതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഫര്‍ഹത്തുള്ള ഗോരി, റഫീഖ് എന്ന സിദ്ധിഖ് ബിന്‍ ഒസ്മാന്‍, ഛോട്ടു എന്ന അബ്ദുള്‍ മജീദ് എന്നീ പാകിസ്ഥാനിലേക്ക് കടന്ന് ഐഎസ്ഐ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരാണ് ഈ ഗ്രനേഡുകള്‍ അയച്ചതിന് പിന്നിലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അബ്ദുള്‍ സഹദും അദ്ദേഹത്തിന്റെ കൂട്ടാളികളായ അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്, മാസ് എന്ന മാസ് ഹസന് ഫറൂഖ് എന്നിവര്‍ പൊലീസ് പിടിയിലാണ്.
“ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ്. പക്ഷെ പാകിസ്ഥാന് ഏജന്റുമാരില്‍ നിന്നും ഗ്രനേഡുകള്‍ കണ്ടെടുത്തു. ഇത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്.” – തെലുങ്കാന ബിജെപിയുടെ വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ സ്ഫോടനപരമ്പര നടന്ന കറുത്തനാളുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണെന്നും ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: