തിരുവനന്തപുരം: കുഴിമന്ത്രി നിരോധിക്കണമെന്ന് പറഞ്ഞതോടെ ഇന്നലെ വരെ ഇടതുപക്ഷശബ്ദമായിരുന്ന വി.കെ. ശ്രീരാമനെ ഫാസിസ്റ്റാക്കി മാറ്റി ഇടതുപക്ഷ ന്യായീകരണത്തൊഴിലാളിയായ പ്രേംകുമാര്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച സമയത്ത് തന്നെ കുഴിമന്ത്രി പ്രശ്നം എടുത്തിട്ടതോടെ വി.കെ. ശ്രീരാമന്റെ ഭാവി തീര്‍ന്നുവെന്നും പ്രേംകുമാര്‍ ആണയിട്ട് പറയുന്നു.
ഏകാധിപത്യത്തിനെതിരെ സംസാരിക്കേണ്ട കാലത്ത് കേരളത്തിന്റെ ഏകാധിപതിയാവുകയെന്ന സ്വപ്നം കൊണ്ടുനടക്കുന്ന പൊട്ടൻഷ്യൽ ഫാസിസ്റ്റാണ് വി.കെ. ശ്രീരാമനെന്നും പ്രേംകുമാര്‍. ശ്രീരാമനെക്കുറിച്ച് 10 പുതിയ നമ്മളറിയാത്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് പ്രേംകുമാര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍.
ഹൈന്ദവതയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് സിപിഎം ന്യായീകരണത്തൊഴിലാളിയായ പ്രേംകുമാര്‍ തന്റെ കുറിപ്പില്‍. ശ്രീരാമനെതിരെ പ്രേംകുമാര്‍ നിരത്തുന്ന വാദങ്ങള്‍ ഇവയാണ്:
02.)ഇയാളുടെ പേരിലുള്ള അമ്പലം പണിയാനാണ് ബാബറി മസ്ജിദ് പൊളിച്ചത്; ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നത്.
03.)ബ്രാഹ്മണിക്കൽ ഹിന്ദു ദൈവങ്ങളുടെ പേര് തന്നെ തിരഞ്ഞെടുത്ത് മക്കൾക്കിട്ട പൊട്ടൻഷ്യൽ ഹിന്ദുഭീകരനാണിയാൾ.
04.)നമ്മൾ വൈശാലിയെ വാ നോക്കിയപ്പോൾ കാണാതെ പോയ ബ്രാഹ്മണിക്കൽ സന്യാസസങ്കല്പങ്ങൾ മലയാളി മനസ്സിലേക്ക് കുത്തിവെച്ച വിഭാണ്ഡക മഹർഷിയായ് ഇയാൾ വേഷം മാറിയത് ആകസ്മികമായിരുന്നില്ല.
05.)ഫ്യൂഡൽ മാടമ്പിത്തരങ്ങൾ കേരളത്തിൽ റിവൈവ് ചെയ്ത മംഗലശ്ശേരി നീലകണ്ഠന് കരിക്ക് വെട്ടിക്കൊടുത്ത കൈയാളാണിയാൾ.
06.)ജനാധിപത്യ വിദ്യാലയാന്തരീക്ഷത്തിന് വേണ്ടി അടരാടിയ ന്യൂനപക്ഷക്കാരൻ തോമസ് ചാക്കോയെ ആളെ വിട്ട് തല്ലിക്കാൻ പുറപ്പെട്ട മൂരാച്ചിയാണിയാൾ.
07.)മുടങ്ങിപ്പോയ കാവിലെ ഉത്സവം നടത്താൻ മടങ്ങിവന്ന ജഗന്നാഥന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒത്താശ ചെയ്ത കള്ളകളക്ടറാണിയാൾ.
08.)ഇതൊക്കെയായിരുന്നിട്ടും വിസിബിലിറ്റിയും ഓതെന്റിസിറ്റിയും ഉണ്ടാക്കിയെടുക്കാൻ ഇടതു സ്പേസിൽ ഒളിച്ചുകയറിയ ഇസ്ലാമോഫോബാണിയാൾ.
09.സത്യത്തിൽ കാണേണ്ടിയിരുന്ന വേറിട്ട കാഴ്ചകളെ തമസ്കരിക്കാൻ തന്റേതായൊരു കാഴ്ച സീരീസ് ഉണ്ടാക്കിയ മാക്യവെല്ലിയനാണിയാൾ
10.)പോപ്പുലർ ഫ്രണ്ട് നിരോധിച്ച നേരത്ത് തന്നെ കുഴിമന്തിയും നിരോധിക്കുമെന്ന് പറയുന്നതിനെ അത്ര നിഷ്കളങ്കമായി കാണാനാവില്ല. മിസ്റ്റർ വി.കെ.ശ്രീരാമൻ…ങ്ങള് തീർന്ന്. തീർന്ന് ന്ന് പറഞ്ഞാ തീർന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: