തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കയറിയ യാത്രക്കാരുടെ നേരെ തട്ടിക്കയറി കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. യാത്രക്കാരെ കണ്ടക്ടര്‍ തെറിവിളിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയുണ്ട്. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കണ്ടക്ടര്‍ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാര്‍ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ‘ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല ‘ എന്ന് കണ്ടക്ടര്‍ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്. കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ മകളുടെ കണ്സഷന് പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയുണ്ടായ ഇന്നത്തെ സംഭവം വലിയ വിമര്‍ശനമാണ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: