കൊച്ചി: തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന് നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്.
ഫ്ളാറ്റിലെ മുകളിലെ നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: