തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടി അഴിച്ചു മാറ്റുന്നതിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിഎഫ്ഐയുടെ പ്രാദേശിക ഓഫിസ് ഒഴിപ്പിക്കുന്നനിടെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഉടന്‍ തന്നെ രണ്ടു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം, പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനു പിന്നാലെ ജില്ലയില്‍ കേന്ദ്ര, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കി. സംസ്ഥാനത്ത് മതതീവ്രവാദ സംഘടനകള്‍ വേരുറപ്പിച്ച ജില്ലകളിലൊന്നാണ് കൊല്ലം. കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ, കൊച്ചാലുംമൂട്, കുറ്റിവട്ടം, പറമ്പിമുക്ക്, വല്യത്തുമുക്ക്, കൊടുക്കത്തുമുക്ക്, കൊട്ടുകാട്, ഇടപ്പള്ളികോട്ട, ചക്കുവള്ളി, കൊല്ലം പള്ളിമുക്ക്, ചാത്തനാംകുളം, ശാസ്താംകോട്ട, കുന്നത്തൂര്‍ താലൂക്കിലെ ചില മേഖലകള്‍, പോരുവഴി പടിഞ്ഞാറ് കമ്പലിട, ചിറഭാഗം, പനപ്പെട്ടി, തെന്മല, കാര്യറ, കടയ്ക്കല്‍, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളാണ് മതതീവ്രവാദ സംഘടനകളുടെ സ്വാധീനമുള്ളത്. തീവ്രവാദ സംഘടനകളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര് പ്രതികളായ കേസുകളുടെ അന്വേഷണം പാതിയില്‍ അവസാനിക്കുന്നു. പിഎഫ്ഐ, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ പോലീസ് ഭയക്കുന്നു.
പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിനു ശേഷം കരുനാഗപ്പള്ളിയിലുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐയുടെ ദക്ഷിണമേഖല ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയ പോലീസിനു നേരെ കൊലവിളിയുമായി ആയിരക്കണക്കിന് മതതീവ്രവാദികളാണ് സംഘടിച്ചത്. ദൃശ്യം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ ചില പ്രതികള്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്താനും പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ മടിച്ചില്ല. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിട്ടും ഒരു നേതാവിനെതിരെയും പോലീസ് കേസെടുത്തില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലഭിക്കുന്ന സഹായത്തിനു പ്രത്യുപകാരമായി ഭരണപ്രതിപക്ഷ കക്ഷികള്‍ ഒളിഞ്ഞും തെളിഞ്ഞു ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: