മാനന്തവാടി: വയനാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍നിന്ന് വടിവാള്‍ പിടിച്ചെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയില്‍നിന്ന് നാല് വടിവാളുകള്‍ പിടിച്ചെടുത്തത്. സലീമിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി.
കഴിഞ്ഞദിവസം പിഎഫ്ഐ നടത്തിയ ഹര്‍ത്താലില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന. എരുമത്തെരുവിലെ ജില്ലാകമ്മിറ്റി ഓഫീസിലെ പരിശോധനയില്‍ ലഘുലേഖകള്ക്കുപുറമേ മറ്റു വിവിധ രേഖകളും കിട്ടിയതായി സൂചനയുണ്ട്. തുടര്‍ന്നാണ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ എസ്.എസ്. ടയര്വര്ക്സില് പോലീസെത്തിയത്. ഇവിടെനിന്നാണ് നാല് വാളുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ കടയിലെ ജീവനക്കാരന് പിലാക്കാവ് പഞ്ചാരക്കൊല്ലി വാരിക്കോടന്‍ മുഹമ്മദ് ഷാഹുല്‍ (19) അറസ്റ്റിലായി. രണ്ടുവര്‍ഷമായി കടയില്‍ ജോലി ചെയ്യുന്ന ഷാഹുല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു. പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനീറിന്റെയും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം നജീബിന്റെയും വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടികൂടി. ഇവര്‍ രണ്ട് പേരും കെഎസ്ആര്‍ടി ബസുകള്‍ ആക്രമിച്ച കേസിലെ പ്രതികളാണ്.
പരിശോധനയില്‍ പിടിച്ചെടുത്ത വാളുകളെല്ലാം ഏറെ കാലപ്പഴക്കം തോന്നിക്കുന്നതാണെന്നും ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചാല്‍മാത്രമേ വാള് ഉപയോഗിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്, രഹസ്യാന്വേഷണവിഭാഗം ഡിവൈ.എസ്.പി എന്‍.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: