ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയേയും രാജ്യത്ത് നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്. കമ്മിഷന്റെ തീരുമാനത്തിന് അനുസരിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമനുസച്ചായിരിക്കണമെന്നാണ് ചട്ടം.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്, റിഹാബ് ഫൗണ്ടേഷന് കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോപ്പുലര്‍ ഫ്രണ്ടിനുള്ള അന്തര്‍ദേശീയ ബന്ധങ്ങളുടെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ജമാത്ത്ഉല്‍മുജാഹിദീന്‍ ബംഗ്ലാദേശുമായും (ജെഎംബി) ബന്ധമുണ്ടെന്നും സ്ഥാപക അംഗങ്ങളില്‍ ചിലര്‍ നിരോധിക്കപ്പെട്ട (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റിന്റെ (സിമി)നേതാക്കളാെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: