തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മാസത്തില്‍ രണ്ട് ദിവസം രാത്രിയില്‍ കലാപരിപാടികള്‍ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കും. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലായിരുക്കും പരിപാടി. തിരുവനന്തപുരം ജില്ലയില്‍ നഗരസഭയുടെ സഹകരണത്തോടെ ഉടന്‍ പദ്ധതി നടപ്പാക്കും. പദ്ധതി വിജയിച്ചാല്‍ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: